മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിനുള്ള താല്‍പ്പര്യം വ്യക്തമാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും തന്റെ പിതാവിന് താന്‍ നല്‍കിയ വാക്കാണെന്നും ഉദ്ധവ് താക്കറെ വെളിപ്പെടുത്തി. തന്റെ മകന്‍ ആദിത്യ താക്കറെ മത്സരിക്കുന്നത് കൊണ്ട് അവന്‍ ഉടന്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്ന് അര്‍ത്ഥമില്ല. അവന് കുറച്ച് നിയസഭാ അനുഭവം വേണം. അതാണ് അവന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മകന്‍ ആദിത്യ താക്കറെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ അര്‍ത്ഥം താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നല്ലെന്നും താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരില്‍ ഉത്തരവാദിത്തങ്ങള്‍ തുല്യമായി വീതിക്കുമെന്നാണ് ശിവസേന പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി മുഖപത്രമായ സാംമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. 

మరింత సమాచారం తెలుసుకోండి: