പല്ലവകാലഘട്ടത്തിലെ കലാകാരന്മാർ കല്ലിൽകൊത്തിയ പ്രൗഢിയേറിയ ശില്പങ്ങളാലും മനോഹരമായ തീരദേശത്താലും പ്രസിദ്ധമായ മഹാബലിപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെയും സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു . വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന മോദി-ഷി ജിൻ പിങ് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഈ ചരിത്രനഗരം രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാവും.

രാഷ്ട്രനേതാക്കളെ വരവേൽക്കാൻ മഹാബലിപുരം ഒരുക്കങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരം കൂടുതൽ സൗന്ദര്യവത്കരിച്ചു. ചെന്നൈയിൽനിന്ന് മഹാബലിപുരത്തേക്കുള്ള റോഡുകൾ മെച്ചപ്പെടുത്തി. സുരക്ഷയ്ക്കായി പോലീസിന്റെ വൻപടതന്നെ തയ്യാറായിക്കഴിഞ്ഞു. എങ്ങും നിരീക്ഷണക്യാമറകളാണ്.വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഷി ജിൻ പിങ്ങിനെ പാട്ടും നൃത്തവുമായാണ് വരവേൽക്കുക. ചൈനയിൽനിന്നെത്തിച്ച കാറിലായിരിക്കും ഷി ജിൻ പിങ് റോഡുമാർഗം മഹാബലിപുരത്തെത്തുക. 

మరింత సమాచారం తెలుసుకోండి: