പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ കപടഹിന്ദുവാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം അല്‍പത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരെങ്കിലും ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടുണ്ടോ? ശങ്കര്‍ റെയെ പോലെ ഒരാള്‍ കപടഹിന്ദുവാണെന്ന് പറയാനുള്ള അല്‍പത്തരം ചെന്നിത്തലയ്ക്ക് എങ്ങനെയാണ് വന്നത്? ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം.ഈ പരിപാടിയില്‍ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് ഇവര്‍ക്ക് വേവലാതിയെന്നും പിണറായി ചോദിച്ചു.*

 

మరింత సమాచారం తెలుసుకోండి: