ഒക്ടോബര്‍ 22-ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള കാരണങ്ങളിൽ പ്രതിഷേധിച്ചാണ് ഇങ്ങനെ ഒരു  പണിമുടക്ക്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്ടോബർ 22-ന് നടക്കുന്ന സമരത്തിൽ മുഴുവൻ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം സംഘടനകളുടെ പണിമുടക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ബാങ്ക് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 10-നാണ് പത്ത് പൊതുമേഖലാ ബാങ്കുകളെ നാലു ബാങ്കുകളായി ലയിപ്പിക്കും എന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ ഇത്തരത്തിൽ രംഗത്തെത്തിയത്.

మరింత సమాచారం తెలుసుకోండి: