മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഫ്‌ളാറ്റ നിര്‍മ്മാണ കമ്പിനിയുടെ ഉടമ സാനി ഫ്രാന്‍സിസി, മരട് പഞ്ചായത്ത് മുന്‍ ജീവനക്കാരായ മുഹമ്മദ് അഷ്‌റഫ്, പി ഇ ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ട് അയച്ചത്. 

നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കില ഫയലുകള്‍ രേഖകില്‍ കാണാത്തതിനാല്‍ അതിനെ സംബന്ധിച്ച് പ്രതികളില്‍ നിന്ന് കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണണെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്തനുസരിച്ചാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.അതേസമയം മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ബലം പരിശോധിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ ഒരു നിലയിലാണ് പണികള്‍ തുടങ്ങിയത്. മരട് ഫ്‌ളാറ്റിന്റെ ബലം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പൊളിക്കാന്‍ കരാര്‍ ലഭിച്ച കമ്പിനികള്‍ പരിശോധിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവർത്തനഗ്ഗൽ നിര്‍ത്തിവെക്കുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: