സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസ കുറഞ്ഞ് 76.582 രൂപയിലും ഡീസൽ ലിറ്ററിന് ഏഴ് പൈസ കുറഞ്ഞ് 71.107 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്തരത്തിൽ  പ്രതിഫലിച്ചത്. ഇന്നലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഇന്ധനവിലയിൽ വൻ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. ഒക്ടോബറിലെ ആദ്യ ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിച്ചത്. എന്നാൽ കഴിഞ്ഞ മാസം ഇന്ധനവിലയിൽ വൻ വ‍ര്‍ധനവാണ് ഉണ്ടായത്. ആഗോള വിപണിയിലെ എണ്ണ വിലയിൽ ഉണ്ടായ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം.

మరింత సమాచారం తెలుసుకోండి: