ന്യൂഡൽഹി : അയോധ്യ ഭൂമി തർക്ക കേസിന്റെ വാദം ഒക്ടോബർ 18 -നുള്ളിൽ പ്രശനം പരിഹരിക്കണം എന്ന് സുപ്രീം കോടതി. തലപര്യമുണ്ടെങ്കിൽ ഇതിനുള്ളിൽ തന്നെ മധ്യസ്ഥതയിലൂടെ പരാതിക്കാർക്കു പ്രശ്നം പരിഹരിക്കാം. എന്നാൽ ചർച്ച രഹസ്യമായി നടത്തണം എന്ന് കോടതി അറിയിച്ചു.

             കേസിൻറെ ദിവസേനയുള്ള വിചാരണ തുടരുമെന്നും, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. ഇരുപത്തിയാറാം ദിവസമാണ് കോടതി കേസിന്റെ തുടർച്ചയായുള്ള വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് നവംബർ 17 -നു വിരമിക്കുന്നതിനുമുൻപ് കേസിൽ വിധി പറയും എന്നാണ് സൂചന. ഓരോരുത്തരുടെയും  കക്ഷികളുടെയും വാദം പൂർത്തിയാകാൻ എത്ര സമയം വേണം എന്ന് അറിയിക്കാൻ കോടതി ആദ്യമേ നിർദേശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാൻ ഒത്തൊരുമിച്ച് ശ്രമിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്. മധ്യസ്ഥ ശ്രമം പരാജയപെട്ടു എന്ന് ചൂണ്ടി കാട്ടിയാണ് കോടതി ഓഗസ്റ്റ് 6-മുതൽ ദിവസേന വാദം കേൾക്കുമെന്ന് പ്രഖ്യാപിച്ചത്.

మరింత సమాచారం తెలుసుకోండి: