തിരുവനന്തപുരം:പെറ്റമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു മകന്റെ ക്രൂരത. ബാലരാമപുരം സ്വദേശി ലളിതയെയാണ് ഇളയമകൻ വിജയകുമാർ വീടിനുള്ളിൽ പൂട്ടിയിട്ടത്. സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടതെന്ന മറ്റു മകകളുടെ പരാതിയിന്മേലാണ് വിജയകുമാറിനെ ഇന്നലെ പോലീസ്സ്  കസ്റ്റഡിയിലെടുത്തത്.

           അമ്മയെ കാണായി മറ്റു മക്കൾ രണ്ടുപേരും വീടിനു വെളിയിൽ നിന്നിട്ടും ഫലമുണ്ടായില്ല. രോഗം മൂർച്ഛിച്ചു അവശനിലയിലായ അമ്മയ്ക്ക് ചികിത്സ നൽകുന്നില്ലായെന്നു അറിഞ്ഞെത്തിയവരെ വീടും ഗെയ്റ്റും പൂട്ടിയിട്ടു വിജയകുമാർ തടയുകയും,സഹോദരങ്ങളും പഞ്ചായത്തു മെമ്പറും, മറ്റു അയൽക്കാരും ആവർത്തിച്ചു ആവശ്യപെട്ടിട്ടും അമ്മയെ കാണിക്കാൻ അയാൾ തയ്യാറായില്ല.ഒടുവിൽ പോലീസിനെ വിളിക്കുകയും,അർദ്ധ രാത്രിയായിട്ടും ഗെയ്റ്റ് പോലും തുറക്കാതിരുന്ന സാഹചര്യത്തിൽ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ വീട് ചവിട്ടി തുറക്കുകയായിരുന്നു.

           ഒരു പുതപ്പിനുള്ളിൽ പൊതിഞ്ഞ്, വളരെയധികം അസ്വസ്ഥതകളോടെയാണ് വൃദ്ധയെ വീടിനുള്ളിൽ കാണാൻ കഴിഞ്ഞത്. മറ്റു മക്കൾ ചേർന്ന് അൽപ്പം വെള്ളം നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടിൽ താമസിക്കുന്ന വിജയകുമാർ അമ്മയെ ഒറ്റയ്ക്ക് പൂട്ടിയിടുകയായിരുന്നു .ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ ലളിതയുടെ അക്കൗണ്ടിൽ ഉണ്ട്. അത് തട്ടിയെടുക്കാനാണ്  ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്നു മറ്റു മക്കൾ പോലീസിൽ മൊഴി നൽകി.

మరింత సమాచారం తెలుసుకోండి: