കാസർഗോഡ്:  പെരിയ  കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. പൊലീസ് നല്‍കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി . പൊലീസിനെതിരെ രൂഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെ വിശ്വാസത്തിലെടുത്തു. 

ഫൊറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. പ്രതികളെ അറസ്റ്റ് ചെയ്തതല്ല, അവര്‍ കീഴടങ്ങിയതാണെന്ന് നിരീക്ഷിച്ച കോടതി ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും കോടതി വിമര്‍ശിച്ചു. പൊലീസ് അന്വേഷണം നീതിപൂര്‍വകമല്ലെന്നും രാഷ്ട്രീയ ചായ്‍വുണ്ടായതായും കോടതി നിരീക്ഷിച്ചു. അതേസമയം, പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഎം ആകാന്‍ സാധ്യതയെന്ന് ഹൈക്കോടതി. രാഷ്ട്രീയകൊലപാതകമെന്ന് എഫ്ഐആറില്‍ത്തന്നെ വ്യക്തം. പ്രതികള്‍ കൊലയ്ക്കുശേഷം പാര്‍ട്ടി ഓഫിസില്‍ പോയത് പൊലീസ് ഗൗരവമായെടുത്തില്ല

మరింత సమాచారం తెలుసుకోండి: