ഐഎസ്ആർഒ ഉദ്യോഗസ്ഥനായ മലയാളി ശാസ്ത്രജ്ഞൻ എസ് സുരേഷിനെ(56) ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമീർപേട്ടിലെ അന്നപൂർണ അപാർട്‌മെന്റ്‌സിൽ ഒറ്റക്കായിരുന്നു ആദ്ദേഹം താമസിച്ചിരുന്നത്.ഹൈദരാബാദിലെ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു.

 

ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലുള്ള ഭാര്യയെ അറിയിക്കുകയായിരുന്നു . പിന്നീട് ഭാര്യയും ബന്ധുക്കളും പോലിസിൽ വിവരമറിയിക്കുകയും ചെയ്തു .ഇതേ തുടർന്ന് അവർ സംഭവ സ്ഥലത്തെത്തി വാതിൽ കുത്തി തുറന്നപ്പോളാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

അക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലായെന്നും, എന്നാൽ സംഭവസ്ഥലത്ത് നിന്ന് പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിച്ചതായും പോലിസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു.

 

കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലാണ്. 2005ൽ ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്നാണ് പോയത്.

మరింత సమాచారం తెలుసుకోండి: