കൂ​ട​ത്താ​യി എ​ന്ന ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തിന്റെ  മൊ​ത്തം ക​ണ്ണു​ക​ളും. കൂ​ട്ട​മ​ര​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ജോ​ളി​യെ​യും മ​റ്റ് പ്ര​തി​ക​ളാ​യ എം.​എ​സ്. മാ​ത്യു​വി​നെ​യും പ്ര​ജി​കു​മാ​റി​നെ​യും തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​പ്പോ​ള്‍ കൂ​ട​ത്താ​യി​ക്കാ​ര്‍ രോ​ഷാ​കു​ല​രാ​യി. 'ജോ​ളി ടീ​ച്ച​റെ' എ​ന്ന് നേ​ര​ത്തേ ബ​ഹു​മാ​ന​ത്തോ​ടെ വി​ളി​ച്ച​വ​ര്‍ ശകാര​ത്തോടെയാ​ണ് അവരെ വ​ര​വേ​റ്റ​ത്. മാ​ത്യു​വി​നും പ്ര​ജി​കു​മാ​റി​നും നാ​ട്ടു​കാ​രു​ടെ ശാ​പ​വാ​ക്കു​ക​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു.

 

മ​ര​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം തെ​ളി​വെ​ടു​ത്തു. രാ​വി​ലെ എ​ട്ട് മു​ത​ല്‍ നാ​ട്ടു​കാ​രും മാ​ധ്യ​മ​പ്പ​ട​യും കൂ​ട​ത്താ​യി-​ഓ​മ​ശ്ശേ​രി റോ​ഡി​ല്‍നി​ന്ന് 100 മീ​റ്റ​ര്‍ ഉ​ള്‍വ​ഴി​യി​ലു​ള്ള പൊ​ന്നാ​മ​റ്റം വീ​ടി​നു മു​ന്നി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.കൊ​ച്ചു കു​ട്ടി​ക​ളും സ്ത്രീ​ക​ളും പൊ​ന്നാ​മ​റ്റം വീ​ടി​ന് നാ​ല് ഭാ​ഗ​ത്തും നി​ര​ന്നു​നി​ന്നു. ഇ​തി​നി​ടെ പൊ​ലീ​സ് സം​ഘ​മെത്തി. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി​യു​ടെ പ​രി​ധി​യി​ലു​ള്ള സ്​​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്ന് പൊ​ലീ​സു​കാ​രും ദേ​ശം കൈ​യ​ട​ക്കി. ഈ ​വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് കാ​ഴ്ച​ക്കാ​ര്‍ വ​രു​ന്ന​ത് പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും പ​ല​വ​ഴി​ക്കും ആ​ളു​ക​ള്‍ ഒ​ഴു​കി​െ​യ​ത്തി.

 

രാവിലെ10.50നാ​ണ് വ​ട​ക​ര​യി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ  വാ​ഹ​ന​വ്യൂ​ഹം എ​ത്തി​യ​ത്. ആ​ദ്യം ഫോ​റ​ന്‍സി​ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം. പി​ന്നാെ​ല വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രെ ക​യ​റ്റി അ​ഞ്ച് പൊ​ലീ​സ് ജീ​പ്പു​ക​െ​ള​ത്തി. ആ​ദ്യം ബൊ​ലേ​റോ ജീ​പ്പി​ല്‍ മാ​ത്യു​വു​മാ​യി പൊ​ലീ​സ് എ​ത്തി. ഷ​വ​ര്‍ലെ കാ​റി​ല്‍ പ്ര​ജി​കു​മാ​റി​നെ​യും പൊ​ന്നാ​മ​റ്റ​ത്തെ മു​റ്റ​ത്തേ​ക്ക് ക​യ​റ്റി. നാ​ട്ടു​കാ​രു​ടെ കൂ​ക്കി​വി​ളി​ക്കി​ടെ ജോ​ളി​യു​ടെ 'എ​ന്‍ട്രി' ആ​യി​രു​ന്നു അ​വ​സാ​നം. ടാ​റ്റ സു​മോ വ​ണ്ടി​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ആ​ര്‍. ഹ​രി​ദാ​സു​മു​ണ്ടാ​യി​രു​ന്നു.

మరింత సమాచారం తెలుసుకోండి: