വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവരോട് ചോദിക്കും.*

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യുന്നു!!

 

തിങ്കളാഴ്ച രാവിലെയോടെ വടകര എസ്പി ഓഫീസിലെത്തിയ ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. 

 

ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് തോന്നിയാല്‍ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.

 

 

ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവരോട് ചോദിക്കുക.

 

കൂടാതെ, വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവരോട് ചോദിക്കും.

 

സിലിയുടെയും കുഞ്ഞിന്‍റെയും മരണത്തെ കുറിച്ച് ശാജുവിനു അറിയാമെന്ന് മുഖ്യപ്രതി ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. 

 

 

ആദ്യ ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നല്‍കിയെന്ന് ഷാജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഷാജു മൊഴി നല്‍കിയിരുന്നു. 

 

അതിനായാണ് സിലിയെ ഡന്‍റല്‍ ക്ലിനിക്കില്‍ എത്തിച്ചതെന്നും ഷാജു പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷാജു കുറ്റസമ്മതം നടത്തിയത്. 

 

ജോളിയുമായി പ്രണയത്തിലായിരുന്നുവെന്നും മകളെയും ഭാര്യയെയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഷാജു പറഞ്ഞു. 

 

ഒരുമിച്ച് ജീവിക്കാനായാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ ഷാജു ബാധ്യതയൊഴിവാക്കാനായാണ്‌ മകളെ കൊന്നതെന്നും വ്യക്തമാക്കി. 

 

മകനെ കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടെങ്കിലും അച്ഛനും അമ്മയും നോക്കിക്കൊള്ളുമെന്ന് പറഞ്ഞു താന്‍ ഒഴിവാക്കിയെന്നും ഷാജു പറഞ്ഞിരുന്നു. 

 

അതേസമയം, കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. 

 

കൂടത്തായി കേസിലെ അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരം നാട്ടിലെത്തിയ റോജോയുടെ മൊഴി നാളെ രേഖപ്പെടുത്തും. 

 

തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു.

మరింత సమాచారం తెలుసుకోండి: