ബംഗ്ലാദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് സക്കീർ ഹുസൻ വ്യാഴാഴ്ച (26-9-2019) മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ മനസ്സിലാക്കാനും അനുയോജ്യമായ കാര്യങ്ങൾ ബംഗ്ലാദേശിൽ പകർത്താനുമാണ് സന്ദർശനമെന്ന് സക്കീർ ഹുസൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സമൂഹ പങ്കാളിത്തം, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷണ പരിപാടി, വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ കേരളം സ്വീകരിക്കുന്ന നടപടികൾ എന്നിവയെല്ലാം മുഖ്യമന്ത്രി വിശദീകരിച്ചു.

ബംഗ്ലാദേശ് വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറി എം. ഹാഷിബുൽ അമീൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

మరింత సమాచారం తెలుసుకోండి: