കാരേറ്റ്-പാലോട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ സംബന്ധിച്ച് പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു. 

 

റോഡിന്റെ നിർമ്മാണ കാലാവധി അവസാനിക്കാൻ കുറച്ച് മാസങ്ങൾ മാത്രമാണുള്ളതെന്നും നിർമ്മാണത്തിന്റെ 30 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തികരിച്ചിട്ടുള്ളുയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൊതുമരാമത്ത് റോഡ്, മെയിന്റനൻസ് ചീഫ് എൻജിനിയർമാർ പണി നടക്കുന്ന സ്ഥലം അടിയന്തിരമായി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. 

 

കോൺട്രാക്ടറുടെ ഭാഗത്ത് നിന്നാണോ, ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിന്റെ കുറവാണോ ഇത്തരം വീഴ്ച്ച സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് കിട്ടിയതിനു ശേഷം പരിശോധിച്ച് ആവശ്യമായ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിർമ്മാണം കഴിഞ്ഞ ഭാഗത്ത് ടാർ ഇളകിയെന്നത് ഗുരുതരവീഴ്ച്ചയാണ്. 

 

റോഡ് നിർമ്മാണ സമയത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെ പൊതുമരാമത്ത് പ്രവർത്തികൾ നടത്തുവാൻ പാടില്ലയെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

మరింత సమాచారం తెలుసుకోండి: