മാണിക്കൽ : പിരപ്പൻക്കോട് ജംഗ്ഷനിൽ എത്തുന്നയാത്രക്കാർ ദുരിതത്തിൽ. മൂക്ക് പൊത്താതെ അവർക്ക് ബസ് വെയ്റ്റിങ് ഷെഡിൽ നിൽക്കാനാവില്ല. കാഴ്ച്ചയിൽ വളരെ വ്യത്തിയുള്ള പ്രദേശമാണെങ്കിലും അസഹ്യമായ മലമൂത്ര വിസർജനത്തിന്റെ ദുർഗന്ധമാണ് ഇവിടെ. ഒപ്പം കൊതുകും, ഈച്ചയും കാരണം ഇവിടെ നിൽകാൻ കഴിയില്ല. 

 

ബസ് വെയ്റ്റിങ് ഷെഡിന്റെ സമീപത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ ചെയ്യുന്ന പ്രവർത്തികളാണ് ദുർഗന്ധത്തിന് കാരണം. പഞ്ചായത്തിൽ പരാതിപ്പട്ടിട്ടും കാര്യമുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു. സ്കൂൾക്കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ള യാത്രക്കാർ വന്നുപോകുന്ന ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഈ അവസ്ഥ കാരണം ജനങ്ങൾ സമരത്തിന് ഒരുങ്ങുകയാണ്. 

 

ബസ് വെയ്റ്റിംഗ് ഷെഡിനടുത്ത് പോസ്റ്റ് ഓഫിസ് കെട്ടാനായി പതിറ്റണ്ടുകൾക്ക് മുൻപ് വാങ്ങിയ 50 സെന്റ് ഭൂമിയിലാണ് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല നിലവിൽ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്, മഞ്ചാടിമൂട്ടിൽ പോസ്റ്റ് മാസ്റ്ററുടെ വീടിന്റെ ഒരു ചെറിയ മുറിയിലാണെന്നും ആക്ഷേപം ഉണ്ട്.

మరింత సమాచారం తెలుసుకోండి: