പാലില്‍ വെള്ളംചേര്‍ത്ത് വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേര്‍പ്പിച്ച പാൽ വിറ്റ ഉത്തർപ്രദേശ്‌ സ്വദേശിക്ക് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.  24 വര്‍ഷം മുമ്പുള്ള കേസിലാണ്  ജസ്റ്റിസുമാരായ ദീപക്‌ ഗുപ്ത, അനിരുദ്ധ ബോസ്‌ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. മായംചേര്‍ക്കല്‍ നിരോധന നിയമത്തില്‍ നേരിയ വ്യതിയാനം പോലുംവച്ചുപൊറുപ്പിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

1995 നവംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. പാൽ വില്‍പ്പനക്കാരനായ  രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം പാൽ കൊഴുപ്പും ‌7.7 ശതമാനം മിൽക്ക്‌ സോളിഡ്‌ നോൺ ഫാറ്റുമാണ്‌ പരിശോധനയിൽ കണ്ടെത്തിയത്‌.

మరింత సమాచారం తెలుసుకోండి: