ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് ജപ്പാനിലും 11 പേര്‍ മരിച്ചു. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

ശാന്തമഹാസമുദ്രത്തില്‍ അടുത്തിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഹാഗിബിസ് ചുഴലിക്കാറ്റ് ജപ്പാനില്‍ വ്യാപകമായ നാശനഷ്ടമാമുണ്ടാക്കിയത്. ശക്തമായ കാറ്റില്‍ വീടുകളുെട മേല്‍ക്കൂര നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് യാത്രയും തടസ്സപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ ചുഴലിക്കാറ്റിൽ പുഴകൾ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് പേരാണ് വീടുകൾ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളിൽ കഴിയുന്നത്.ചുഴലിക്കാറ്റ് വടക്കുദിശയിലൂടെ ഹോന്‍ഷു ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: