അയോധ്യ വിധിയില്‍ പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. എത്ര വലിയ തര്‍ക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാന മന്ത്രി.നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്നും,വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന് തെളിവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം അയോധ്യവിധിയിലൂടെ കൂടുതൽ  ഊട്ടി ഉറപ്പിക്കാനാകും.വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമഭക്തനോ റഹിം ഭക്തനോ ആകട്ടെ, രാജ്യഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം.  സമാധാനവും ഐക്യവും നിലനിൽക്കട്ടെ'– പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒപ്പം വിധിയെ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസും ട്വിറ്ററില്‍ വ്യക്തമാക്കി. മാത്രമല്ല  സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ട്വീറ്റ് ചെയ്തു.

మరింత సమాచారం తెలుసుకోండి: