ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട  വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ,  ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാലബെ‍ഞ്ചിലേക്ക്  ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവയ്ക്കാൻ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി.ഒപ്പം 2018 സെപ്റ്റംബർ 28നു പുറപ്പെടുവിച്ച  ശബരിമല കേസിനി ആസ്പദമാക്കിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്റ്റേ ചെയ്തിട്ടുമില്ല. വിശ്വാസത്തിൽ കോടതിക്ക് എന്ത് മാത്രം ഇടപെടാം,തപരമായ കാര്യത്തിൽ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്.ഇപ്പോൾ നൽകിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളിൽ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശബരിമല  പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും മാറ്റിവയ്ക്കുന്നു.ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോൾ താൽപര്യമുള്ള കക്ഷികളെയെല്ലാം കേൾക്കണമോയെന്ന് ഏഴംഗ  ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.  മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകുമോ എന്നീ വിഷയങ്ങൾ  വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ കോടതി ജാഗ്രത  പാലിക്കണം. സമാനമായ പ്രശ്നങ്ങൾ പല മതങ്ങളിലും നിലനിൽക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകൾക്കു പള്ളികളിൽ പ്രവേശിക്കുന്നതിലെ വിലക്കും, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ  ചേലാ കർമം, പാഴ്സി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണം. ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ട്.  നിലവിലെ അഞ്ചംഗ ബെഞ്ചിൽനിന്നു മൂന്നു പേരെ ഏഴംഗ വിശാല ബെഞ്ചിലേക്കു വിടാനുമാണു ഭൂരിപക്ഷ വിധി. ഫലത്തിൽ, ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി  തീർപ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്നു കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.

మరింత సమాచారం తెలుసుకోండి: