കഴിഞ്ഞ മണ്ഡല കാലത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനം. എന്നാൽ ഇതിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍. ശബരിമലയില്‍ യുവതീ പ്രവേശനം വലിയ വിവാദങ്ങൾക്ക് ഇടയൻ കാരണം മുഖ്യനാണെന്നാണ് പദ്മകുമാര്‍ വെളിപ്പെടുത്തുന്നത്.

 

   മുഖ്യമന്ത്രി പിണറായി വിജയന്റെ പിടി വാശി കാരണമാണ്  ശബരിമലയില്‍ യുവതീ പ്രവേശനം ഇത്രത്തോളം വിവാദത്തിലെത്തിച്ചതെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പദ്മകുമാറിന്റെ ആരോപണം. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാ ചര്‍ച്ചയിലായിരുന്നു പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചത്.

 

   കഴിഞ്ഞ മണ്ഡലകാലത്ത് യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന സമയത്ത് തന്നെ അതിന്റെ ദൂഷ്യ വശങ്ങളും മറ്റും    മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിച്ചിരുന്നുവെന്നും എ.പദ്മകുമാര്‍ പറഞ്ഞു.

 

   അതുകൊണ്ട് തന്നെ ശബരിമലയിൽ മണ്ഡലകാലത്ത് തന്നെ യുവതീപ്രവേശനത്തില്‍ അനുവാദം നൽകികൊണ്ടുള്ള പെട്ടെന്നുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യനോട് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ മാസപൂജ കാലത്ത് മാത്രം യുവതീപ്രവേശനം അനുവദിക്കുന്നതിന് ചിലരുടെ ഉറപ്പ് തനിക്ക് ലഭിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ മുഖ്യമന്ത്രി തന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ലെന്നും ഇതെല്ലാം തള്ളുകയായിരുന്നുവെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

 

  തനിക്ക് കണ്ണൂര്‍ ജില്ലക്കാരന്‍ അല്ലാതിരുന്നതിനാലാണ്  പ്രസിഡന്റ് സ്ഥാനം നീട്ടി നല്‍കാതിരുന്നതെന്നും പദ്മകുമാര്‍ വെളിപ്പെടുത്തി.

 

   കഴിഞ്ഞ കുറച്ചു കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത് എന്നും ഒരുപക്ഷെ അന്ന് പ്രതികരിച്ചതിനാലാവാം ഒറ്റപ്പെടുത്തലെന്നും പദ്മകുമാർ സംശയിക്കുന്നു. മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒകെ വാസുവിന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ആ പരിഗണന പോലും തനിക്ക് കിട്ടിയില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

 

  അതേസമയം എ പദ്മകുമാറിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ എന്ത് പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ശബരിമല യുവതീ പ്രവേശനത്തിൽ നിന്നും പിൻമാറില്ലെന്നാണ് നവോത്ഥാന കേരളം സത്രീ പക്ഷ കൂട്ടായ്മ  കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 

   ശബരിമല പ്രവേശനത്തിന്  സുരക്ഷ നൽകാൻ പൊലീസ് തയ്യാറാകാത്തതിനാൽ തീയ്യതി മുൻകൂട്ടി പറയാതെ തന്നെ ശബരി മല പ്രവേശനത്തിന് ശ്രമിക്കുമെന്നാണ് കൂട്ടായ്മയുടെ പുതിയ തീരുമാനം.

 

    മണ്ഡലകാലം കഴിഞ്ഞാലും സത്രീകളുടെ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം നടപ്പാക്കും വരെ ദീർഘകാല അജണ്ടയായി ഈ സമരം മുന്നോട്ട് കൊണ്ടു പോകുമെന്നും കൂട്ടായ്മ പറഞ്ഞിട്ടുണ്ട്. കൂട്ടായ്മ സമാധാന പരമായി ശബരി മലയിലേക്ക് പോകുമെന്നും സമാധാനം ഇല്ലാതാക്കാൻ വരുന്നവരെ സമാധാനം പാലിക്കാൻ പൊലീസും അതിന് ഉത്തരവാദിത്തപ്പെട്ട സർക്കാരും ശ്രമിച്ചാൽ മതിയെന്നും കൂട്ടായ്മ വ്യക്തമാക്കുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: