ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ തായ്വാന്റെ പായ് യു പോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് (21-14, 21-15) സിന്ധു ക്വാർട്ടറിൽ ഇടംപിടിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ റണ്ണറപ്പും അഞ്ചാം സീഡുമായ സിന്ധു 42 മിനിറ്റില്‍ വിജയം കരസ്ഥമാസ്ക്കി. 

രണ്ടാം ഗെയിമില്‍ ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-10 ന് പിന്നിലായതൊഴിച്ചാല്‍ തായ്വാനീസ് താരത്തിനെതിരേ സിന്ധു തികഞ്ഞ മേധാവിത്തം പുലര്‍ത്തി. തുടര്‍ന്ന് എതിരാളി മൂന്നു പോയന്റ് നേടുന്നതിനിടെ 11 പോയന്റുകള്‍ വാരി സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി. ആദ്യ ഗെയിം 18 മിനിറ്റും രണ്ടാം ഗെയിം 24 മിനിറ്റും നീണ്ടുനിന്നു.

మరింత సమాచారం తెలుసుకోండి: