ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു ധര്‍ശാലയില്‍.

മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.തൂടർന് കളി ഉപേക്ഷിച്ചതായി തീരുമാനിച്ചു.  സെപ്റ്റംബര്‍ പതിനെട്ടിന് മൊഹാലിയിലാണ് രണ്ടാം ടി20.

మరింత సమాచారం తెలుసుకోండి: