ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി അമിത് പാംഗല്‍. 52 കിലോ വിഭാഗത്തില്‍ കസാഖസ്താന്റെ സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനലില്‍ പ്രവേശിച്ചത്. സെമി ഫൈനലില്‍ 3-2 നായിരുന്നു അമിത്തിന്റെ വിജയം. ഇന്ത്യയ്ക്കു ചരിത്ര നേട്ടം ആണിത്.

2018 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ അമിത് ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ അമിത് 2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയിട്ടുണ്ട്. അതേ വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലുമെത്തി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഉസ്ബെക്കിസ്താന്‍ താരം ഷക്കോബിദിന്‍ സോറോവിനെ അമിത് നേരിടും. 

మరింత సమాచారం తెలుసుకోండి: