ഇന്ത്യൻ സീനിയർ ടീം സ്ഥാനം ലക്ഷ്യമാക്കി കൊണ്ട് കഠിനപരിശീലനവുമായി കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്ക എ ടീമിന് എതിരെ കാര്യവട്ടത്തു നടന്ന അവസാന ഏകദിനത്തിലെ തിളങ്ങുന്ന ഇന്നിംഗ്സിലൂടെ മുൻ താരങ്ങൾ ഉൾപ്പെടെ പിന്തുണ നേടിയെങ്കിലും ദേശീയ ടീമിൽ ഇടം നേടാൻ  ഇനിയും കുറെ കടമ്പ കടക്കണമെന്നും അതിനെ എങ്ങനെ നേരിടണം എന്നും സഞ്ജുവിന് അറിയാം പരിശീലന സമയം കൂട്ടിയും, പിഴവുകൾ തിരുത്തിയും, ശാരീരിക ക്ഷമത വർധിപ്പിക്കാൻ കൂടുതൽ സമയം ചിലവഴിച്ചും തയ്യാറെടുക്കുകയാണ് പ്രിയ താരം.

             ക്രിക്കറ്റിൽ താൻ കണ്ട സ്വപ്നം  വലുതാണെന്നും, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാളെയും പോലെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് ജീവിതത്തിലെ വലിയ ഒരു ലക്ഷ്യമാണെന്നും സഞ്ജു പറഞ്ഞു

మరింత సమాచారం తెలుసుకోండి: