മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ എം എസ് ധോണിയുടെ സമയം അതിക്രമിച്ചിരിക്കുന്നെന്നും, അദ്ദേഹം വിരമിക്കേണ്ട സമയമായി എന്നും,മുൻ താരം സുനിൽ ഗാവസ്‌കർ.ധോണിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട  സമയമായെന്നും അദ്ദേഹം കൂട്ടി ചേർത്തു. ധോണിയുടെ വിരമിക്കൽ ചർച്ചകൾ നടക്കുന്ന സമയത്ത് തന്നെയാണ് ഗാവസ്കരുടെ ഈ വാക്കുകൾ.

                     എന്താണ് ധോണിയുടെ മനസ്സിൽ ഉള്ളതെന്നും,ക്രിക്കറ്റിലെ ധോണിയുടെ ഭാവി തീരുമാനിക്കേണ്ടത് ധോണി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. " ഇപ്പോൾ ധോണി 38 വയസിൽ എത്തി നിൽക്കുകയാണ്, ഇനി വരാൻ പോകുന്നത് 20-20 ലോകകപ്പാണെന്നും  ആയതിനാൽ ഇന്ത്യ മുന്നോട്ടിറങ്ങി ചിന്തിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ലോകകപ്പിന്റെ സമയമാകുമ്പോഴേക്കും, ധോണിക്ക് 39 വയസാകുമെന്നും ഗാവസ്‌കർ ചൂണ്ടി കാട്ടി. 

                           "ലക്ഷകണക്കിന് ആരാധകരെ പോലെ ഞാനും ധോണിയുടെ ഒരു ആരധകൻ തന്നെയാണ്. എന്നാൽ എല്ലാ ബഹുമാനത്തോടും കൂടെ പറയുകയാണ് അദ്ദേഹത്തിന്റെ സമയമായിരിക്കുന്നു, പുറത്താകും മുൻപ് സ്വയം ഒഴിഞ്ഞു പോകണം" അദേഹം കൂടി ചേർത്തു

మరింత సమాచారం తెలుసుకోండి: