കിളിമാനൂർ: സ്പെഷ്യൽ ഒളിമ്പിക്ക്സിലേയ്ക്ക് ചുവടുവെയ്പ്പുമായി "മിഷൻ 20-20" ആരംഭിച്ചു. 2019 മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിബിക്സിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു. കേരളത്തിൽ നിന്ന് 26 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 3 സ്വർണമടക്കം 30 മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കാണ് അവസരം ലഭിച്ചത്. പൊതു വിദ്യാലയങ്ങലിൽ പഠിക്കുന്ന ഇത്തരം കുട്ടികൾക്ക് സാധാരണ അവസരം ലഭിക്കുന്നത് വിരളമാണ്. 

 

സമഗ്ര ശിക്ഷാ കേരള വഴി കിളിമാനൂർ ബി ആർ സിയിൽ നിയമിതരായ റിസോഴ്സ് അധ്യാപകരുടെ നേത്യത്വത്തിൽ പഠന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ട്. ഇതിനോടൊപ്പം തന്നെ തനതു പ്രവർത്തനമായി കുട്ടികൾക്ക് കായികപരിശീലനവും നൽകി വരുന്നു. അത് ലറ്റിക്സ്, സൈക്ലിംഗ് പരിശീലനം, ക്രിക്കറ്റ് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. വരാൻ പോകുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഒരു കുട്ടിയെ എങ്കിലും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. 

 

കാര്യവട്ടം ലക്ഷ്മി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുകേഷന്റെ നേത്യത്വത്തിൽ കൊടുവഴന്നൂർ ഗവ: ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ കണ്ണനും, ഗുരുദേവ് യുപി സ്കൂളിലെ മുഹമ്മദ് കൈസിനും സൈക്ലിഗ് പരിശീലനം നൽക്കുണ്ട്. ബിആർസിയുടെ ഇടപെടലിന്റെ ഭാഗമായി  പരിശീലകനായി സൈക്ലിഗ് നാഷണൽ ചാമ്പ്യൻ കൂടിയായ സന്തീപ് കൗറിനെയാണ് കുട്ടികൾക്ക് കോച്ചായി ലഭിച്ചത്. 

 

30 കുട്ടികൾക്ക് വരെ ഇവിടെ പരിശീലനം നൽകി വരുന്നുണ്ട്. സ്ഥിരമായി പരിശീലനം നൽകിയാൽ ഒരുപാട് കുട്ടികൾക്ക് നേട്ടം കൈവരിക്കാനാവുമെന്നാണ് റിസോഴ്സ് അധ്യാപകനായ അനീഷ് എസ്.എൽ പറയുന്നത്.

మరింత సమాచారం తెలుసుకోండి: