ദോഹയിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ്രധാനപ്പെട്ട ഇനമായ മിക്സഡ് റിലേയിൽ ഫൈനലിൽ കടന്ന ഇന്ത്യൻ ടീമിൽ നാലുപേരും മലയാളികൾ .മുഹമ്മദ് അനസ് ,വി കെ വിസ്മയ, ജിസ്ന മാത്യു ,നോഹ് നിർമൽ ടോം .ഫൈനൽ ബെർത്തോടെ ഇന്ത്യ 2020 -ലെ ടോക്യോ ഒളിമ്പിക്‌സിനു യോഗ്യത നേടുകയും ചെയ്തു. കേരളത്തിനു ഇതൊരു തിരിച്ചു വരവാണ്. ടോക്യോയിൽ വച്ച് ടീം മാറാം. കാരണം ഇന്ത്യയുടെ മികച്ച ഒരു ലാപ് ഓട്ടക്കാരി ഹിമ ദാസിന് പരിക്കേറ്റതും ഈ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം അഞ്ജലി ദേവിക്ക് ദേശീയ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയത് മൂലം റിലേ ടീമിൽ അവരസവും നഷ്ട്ടപെട്ടതും കണക്കിലെടുക്കണം. പുരുഷ താരം ആരോഗ്യ രാജീവിന്റെ പരിക്കാണ് നോഹയ്ക്കു വഴി തുറന്നത്.

మరింత సమాచారం తెలుసుకోండి: