ഇന്ന് ഫൈനൽ. മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യ രാജ്കോട്ടില്‍ എട്ട് വിക്കറ്റിന്റെ ജയം പിടിച്ചിരുന്നു. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തില്‍ ഇന്ന് പരമ്പര വിജയികളെ തീരുമാനിക്കുന്ന ‘ഫൈനല്‍’ അരങ്ങേറും. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. 

 

 

 

അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരജയം ഇന്ത്യന്‍ യുവനിരയ്ക്ക് കുതിക്കാനുള്ള ഊര്‍ജമാകും. കഴിഞ്ഞ കളികളില്‍ ഇടം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടുമോയെന്ന് വ്യക്തമല്ല.ദില്ലിയില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ കന്നി ട്വന്റി-20 ജയം. എന്നാല്‍, രാജ്കോട്ടില്‍ ക്യാപ്റ്റന്‍ രോഹിത് ഇന്ത്യക്ക് വിജയവഴി കാട്ടി. 43 പന്തില്‍ 85 റണ്ണുമായി വലംകൈയന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 

మరింత సమాచారం తెలుసుకోండి: