ലോക ചാമ്പ്യന്‍ പി.വി.സിന്ധുവിന് വീണ്ടും തിരിച്ചടി. ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി ടോര്‍ണമെന്റ് ആറാം സീഡായ സിന്ധു. തായ്‌ലന്‍ഡിന്റെ ബുസ്‌നന്‍ ഒങ്ബാംറുങ്ഫാനോടാണ് സിന്ധു ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 18-21, 21-11, 16-21.

എന്നാൽ  ഇന്ത്യയുടെ കെ.ശ്രീകാന്ത് പുരുഷന്മാരുടെ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-11, 15-21, 21-19. ടൂര്‍ണമെന്റ് അഞ്ചാ ംസീഡായ ചൈനയുടെ ചെങ് ലോങ്ങാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് രണ്ടാം റൗണ്ടില്‍ അടിപതറി. ടൂര്‍ണമെന്റ് ആറാം സീഡായ ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിനോടാണ് പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്

మరింత సమాచారం తెలుసుకోండి: