ഇന്ത്യക്കെതിരെ നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ശ്രീലങ്കക്ക് ജയിക്കാന്‍ 202 റണ്‍സ് വിജയലക്ഷ്യം.

 

 

 

 

 

 

 

 

 

 

 

 

ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.

 

 

 

 

 

 

 

കഴിഞ്ഞ കുറച്ച് നാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജു ഇന്ത്യന്‍ ടീമില്‍ ആദ്യ പതിനൊന്നില്‍ ഇടം നേടി എന്നതാണ് ഈ കളിയുടെ പ്രത്യേകത. രണ്ടാം വിക്കറ്റില്‍ ഇറങ്ങിയ താരം ആദ്യ പന്തില്‍ സികസ്ര്‍ പറത്തി രണ്ടാം പന്തില്‍ പുറത്താകുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

അര്‍ധ സെഞ്ച്വറി നേടി ഓപ്പണര്‍മാരായ ധവാനും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 97 റണ്‍സാണ് ഇരുവരും ചേര്‍ന്ന് എടുത്തത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ (36 പന്തില്‍ 52 റണ്‍സ്) ലക്ഷന്‍ സന്താകനാണ് ധവാനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ലങ്കന്‍ താരങ്ങളെ ഞെട്ടിച്ചുവെങ്കിലും രണ്ടാം പന്തില്‍ (2പന്തില്‍ 6 റണ്‍സ്) എല്‍ബിയില്‍ താരം പുറത്തായി. ധനഞ്ജയ ഡിസല്‍വയക്കാണ് വിക്കറ്റ്. തൊട്ട് പിന്നാലെ രാഹുലും (36 പന്തില്‍ 54) ശ്രേയസ് അയ്യരും (2 പന്തില്‍ 4) റണ്‍സുമായി പുറത്തായി. ഇത് ഇന്ത്യക്ക് വലിയ ഒരു തിരിച്ചടിയായി.

പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ കോഹ്‌ലിക്കും അധിക നേരം പിടിച്ച് നില്‍ക്കാന്‍ കഴ്ഞ്ഞില്ല 

 

 

 

17 പന്തില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്‍ ഔട്ടിലൂടെ താരം പുറത്താകുകയായിരുന്നു. ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ട്ടപ്പെടുമ്പോള്‍ സ്‌കോര്‍ 122 റണ്‍സ് എന്ന നിലയിലായിരുന്നു. മാനീഷ് പാണ്ഡെയും (18 പന്തില്‍ 31 റണ്‍സ്) ഷാര്‍ദുലും (8 പന്തില്‍ 22 റണ്‍സ്) ചേര്‍ന്ന് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 201 റണ്‍സ് എന്ന നിലയില്‍ എത്തിക്കുകയായിരുന്നു. വാഷ്ങ് ടണ്‍ സുന്ദര്‍ പൂജ്യം റണ്‍സില്‍ പുറത്തായി.

మరింత సమాచారం తెలుసుకోండి: