ഓസ്‌ട്രേലിയയില്‍ നടക്കാൻ പോകുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗാള്‍ താരം റിച്ച ഘോഷാണ് ടീമിലെ പുതുമുഖം.

 

 

 

 

 

 

 

 

വനിതാ ചലഞ്ചര്‍ ട്രോഫിയില്‍ 26 പന്തില്‍ 36 റണ്‍സെടുത്തതുൾപ്പെടെയുള്ള പ്രകടനമാണ് റിച്ചയെ ദേശീയ ടീമിൽ എത്തിച്ചത്. പതിനഞ്ച് വയസ് പ്രായമുള്ള ഷെഫാലി വര്‍മയും ടീമിൽ ഉൾപ്പെട്ടു. ഷെഫാലിയുടെ ആദ്യ ലോകകപ്പാണ് ഈ നടക്കാൻ പോകുന്നത്. 

 

 

 

 

 

 

  ഫെബ്രുവരി 21നാണ് ലോകകപ്പിന് തിരിതെളിയുക 

 

 

 

 

 

 

 

 

അതോടൊപ്പം തന്നെ ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിനുള്ള 16 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 16-ാം താരമായി നുസ്‌ഹത്ത് പര്‍വീനെ ഉൾപ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങളില്ല.

 

 

 

 

 

ഇന്ത്യയെയും ഓസ്‌ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ടും പരമ്പരയിലുണ്ട്. ജനുവരി 31നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.

మరింత సమాచారం తెలుసుకోండి: