മലബാറിലെ സെവന്‍സ് ഗ്രൗണ്ടുകളിലെല്ലാം ആവേശം അലതല്ലുന്നത് ഇവരുടെ സാന്നിധ്യത്താല്‍ തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സെവന്‍സ് ഫുട്ബോളില്‍ നിന്ന് താരങ്ങളെ വിലക്കിക്കൊണ്ടുള്ള ചില വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരങ്ങള്‍ പ്രതികരിക്കുന്നത്.അഖിലേന്ത്യാ സെവന്‍സില്‍ കളിക്കുന്നതില്‍ നിന്ന് ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളായ സികെ വിനീതിനെയും മുഹമ്മദ് റാഫിയെയും വിലക്കിക്കൊണ്ടുള്ള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായത്.

 

 

 

   വിനീതും മുഹമ്മദ് റാഫിയും രാഹുല്‍ കെപിയും അടക്കം ആറ് പ്രമുഖ താരങ്ങള്‍ക്കാണ് സെവന്‍സ് ഫുട്ബോളില്‍ നിന്ന് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിത്. ഈ താരങ്ങളെ ഇനി അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കരുതെന്ന് അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.ഇന്ത്യന്‍ ഫുട്ബോളിലെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിര താരം മുഹമ്മദ് റാഫിയും മുന്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം സികെ വിനീതും.

 

 

 

   ബ്ലാസ്റ്റേഴ്സിന് വേണ്ടി നിര്‍ണായക മത്സരങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയവരാണ് ഈ രണ്ട് താരങ്ങളും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള പ്രൊഫഷണല്‍ ലീഗ് മത്സരങ്ങള്‍ക്കൊപ്പം തന്നെ സെവന്‍സ് ഫുട്ബോളിലും സജീവമാണ് മുഹമ്മദ് റാഫിയും സികെ വിനീതും. ഈ താരങ്ങളെ ഇനി അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കരുതെന്ന് അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു..

 

 

 

 

   മലബാറിലെ സെവന്‍സ് ടൂര്‍ണമെന്‍റുകളില്‍ സജീവമായി താന്‍ ഇനിയും ഉണ്ടാകുമെന്നും ഇത്തരം വിലക്കുകള്‍ ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ ഭാഗമാണെന്നും റാഫി വ്യക്തമാക്കി.അതേസമയം താനടക്കമുള്ള താരങ്ങളെ സെവന്‍സ് ഫുട്ബോളില്‍ നിന്ന് വിലക്കിയ എസ്എഫ്എയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് റാഫി രംഗത്തെത്തി. യാതൊരു അംഗീകാരവുമില്ലാത്ത ഇത്തരം അസോസിയേഷനുകളുടെ വിലക്കിനെ കാര്യമായി കാണുന്നില്ലെന്ന് റാഫി സമയം മലയാളത്തോട് പറഞ്ഞു.

 

 

   താന്‍ സെവന്‍സ് കളിച്ച് വളര്‍ന്ന ആളാണ്. മലബാര്‍ ഫുട്ബോള്‍ അസോസിയേഷന് കീഴിലുള്ള അംഗീകാരമില്ലാത്ത സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തു എന്നതാണ് താരങ്ങള്‍ക്കെതിരായി സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ഉയര്‍ത്തുന്ന വാദം. ഇതിന്‍റെ ഭാഗമായാണ് മുഹമ്മദ് റാഫിയും സികെ വിനീതും അടക്കമുള്ള താരങ്ങളെ അഖിലേന്ത്യാ സെവന്‍സില്‍ നിന്ന് വിലക്കിയതെന്നാണ് എസ്എഫ്എ പറയുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് നടന്ന ആസ്പയര്‍ സിറ്റി സെവന്‍സ് ടൂര്‍ണമെന്‍റിലാണ് വിനീതും റാഫിയും അടക്കമുള്ള താരങ്ങള്‍ കളിച്ചത്. ഇതിന് പിന്നാലെയായിരുന്നു അസോസിയേഷന്‍റെ നടപടി.എംഎഫ്എയുടെ പരിപാടികളെല്ലാം വലിയ വിജയമാണ് നിലവില്‍ കൈവരിക്കുന്നത്.

 

 

   ഇത് കാണുമ്പോഴുണ്ടാകുന്ന വിദ്വഷമാണ് ഇത്തരം വിലക്ക് പോലുള്ള നടപടികള്‍ക്ക് കാരണമാകുന്നതെന്നും റാഫി വ്യക്തമാക്കി. വിലക്ക് കൊണ്ടൊന്നും ഇവിടെ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ലെന്നും താന്‍ ഇനിയും കളിക്കുമെന്നും റാഫി കൂട്ടിച്ചേര്‍ത്തു.നിലവിലെ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ താരങ്ങള്‍ എംഎഫ്എയ്ക്ക് കീഴിലുള്ള സെവന്‍സ് ടൂര്‍ണമെന്‍റില്‍ കളിച്ചു എന്നത് കൊണ്ട് മാത്രമല്ലെന്നാണ് മുഹമ്മദ് റാഫി വ്യക്തമാക്കുന്നത്. വിഷയം എംഎഫ്എയും എസ്എഫ്എയും തമ്മിലുള്ള തര്‍ക്കങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ്.സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയെന്ന് പറയുന്ന വിലക്ക് സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു സികെ വിനീത് സമയം മലയാളത്തോട് പ്രതികരിച്ചത്. തന്നോട് ആരും ഇക്കാര്യം പറയുകയോ തനിക്ക് അറിയിപ്പൊന്നും ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനീത് പറഞ്ഞു. താന്‍ സ്ഥിരമായി സെവന്‍സ് ഫുട്ബോള്‍ കളിക്കുന്ന ആളല്ല. എന്നാല്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്‍റിലെ ഒരു മത്സരത്തില്‍ താന്‍ കളിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. ഇത്തരം ടൂര്‍ണമെന്‍റുകള്‍ക്കൊക്കെ അംഗീകരമുണ്ടോ ഇല്ലയോ എന്ന കാര്യം നോക്കിനടക്കാന്‍ കഴിയില്ലെന്നും വിനീത് സമയം മലയാളത്തോട് പറഞ്ഞു.

 

 

 

   
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിര താരം രാഹുല്‍ കെപി, ബ്ലാസ്റ്റേഴ്സിന്‍റെ തന്നെ ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ്, പ്രതിരോധ താരം അബ്ദുള്‍ ഹക്ക്, ആസിഫ് കോട്ടയില്‍ എന്നിവരെയാണ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ വിലക്കിയിരിക്കുന്നത്. വാര്‍ത്ത കേരളത്തിലെ സെവന്‍സ് ഫുട്ബോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.ജംഷഡ്പൂര്‍ എഫ്സിയുടെ താരം സികെ വിനീതും കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയും അടക്കം ആറ് പ്രമുഖരായ കളിക്കാര്‍ക്കെതിരെയാണ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: