ബഹിരാകാശ ദൗത്യങ്ങൾ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ചന്ദ്രയാൻ- 2. തുടക്കം മുതൽ പല ഘട്ടങ്ങളിലായി നിരവധി തടസ്സങ്ങൾ നേരിട്ടു. എന്നാലും രാജ്യം ഒറ്റക്കെട്ടായി നൽകിയ പിന്തുണയിൽ നിന്നാണ് ചന്ദ്രയാന്റെ കുതിപ്പ്.

        ചന്ദ്രനിൽ ലാൻഡിങ് നടക്കുക എന്ന ലക്ഷ്യത്തിന്റെ അവസാനഘട്ടം വരെ എത്തിയെങ്കിൽ പോലും സിഗ്നൽ നഷ്ടമായതിനെ തുടർന്ന് പരാജയം സംഭവിക്കുകയായിരുന്നു. സാങ്കേതിക വിശദാംശങ്ങൾ പുറത്ത് എത്തിയിട്ടില്ല. ഏകദേശം 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചതിനുശേഷമാണ് ബന്ധം നഷ്ടമായത്.

           2008-ൽ  കേന്ദ്ര സർക്കാർ ചന്ദ്രയാൻ-2 വിക്ഷേപിക്കാനുള്ള അനുമതി നൽകിയിരുന്നു. തുടർന്ന് ഒരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു. ദൗത്യത്തിന്റെ പല ലക്ഷം ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യു.എസ്സ്, റഷ്യ , എന്ന വൻകിട ശക്തികൾക്കും , ചൈനയ്ക്കും സാധിച്ച സോഫ്റ്റ് ലാൻഡിങ് ചന്ദ്രയാൻ. 2 ദൗത്യത്തിൽ നടപ്പാക്കാനുള്ള തീരുമാനം ഐ.എസ്.ആർ.ക്ക് ലോകത്തിന് മുന്നിൽ ആദരവ് നേടി കൊടുത്തു.

మరింత సమాచారం తెలుసుకోండి: