നല്ല റോഡുകളാണ്  മിക്കപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത് എന്ന് കർണാടക മുഖ്യ മന്ത്രി. പലപ്പോഴും മോശം റോഡുകളിൽ അല്ല അപകടങ്ങൾ  ഉണ്ടാകുന്നത് എന്നും മികച്ച പാതകളിലാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

            റോഡുകളുടെ മികച്ച നിലവാരം കാരണം മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കാൻ കഴിയും.അതുകൊണ്ടാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത് എന്ന് മന്ത്രി കാർജോൽ വിശദീകരിച്ചു. 

           മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിതമായ പിഴ തുകയെ സംബന്ധിച്ച് തർക്കിക്കുമ്പോഴാണ്  മന്ത്രിയുടെ ഈ പരാമർശം. ഈ  കാര്യത്തിൽ ഗുജറാത്ത് ,മഹാരാഷ്ട്ര സർക്കാരുകൾ സ്വീകരിച്ച് വരുന്ന നടപടികൾ പരിശോധിച്ച് വരികയാണെന്നും,സാധാരണക്കാർക്ക് ബുദ്ദിമുട്ട് അനുഭവപ്പെടാത്ത രീതിയിൽ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും കർജോൾ വ്യക്തമാക്കി

మరింత సమాచారం తెలుసుకోండి: