ന്യൂഡൽഹി;മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെകുറിച്ച് പഠനം നടത്തണമെന്ന ഹർജി ഉടൻ പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. 

            പരിസരവാസിയായ അഭിലാഷ് സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഇത്തരമൊരു നിലപാട് അറിയിച്ചത്. അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ, ജസ്റ്റിസിസുമാരായ എൻ വി രമണ,അജയ് രസ്തോഗി,എന്നിവർക്ക് മുൻപാകെ അടിയന്തരമായി ഹർജിയിൽ വാദം കേൾക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു .  

             എന്നാൽ ഈ ആവശ്യം കോടതി നിരാകരിക്കുകയും, അടിയന്തരമായി കേസ് പരിഗണിക്കാൻ ആകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തിങ്കളാഴ്ച കേസ് പരിഗണിക്കാൻ ആയിരുന്നു സാധ്യത. എന്നാൽ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം  ഫ്ലാറ്റുകൾ പൊളിക്കേണ്ട അന്ത്യശാസനം തീരുന്നത്.

                  ഈ  സാഹസാഹര്യത്തിലാണ് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. " അടിയന്തരമായി കേസ് പരിഗണിക്കില്ലായെന്നും,എപ്പോൾ രജിസ്ടറി ഈ കേസ് കേൾക്കണം എന്ന് തീരുമാനിക്കുന്ന്നുവോ അപ്പോൾ മാത്രമേ കേസ് ലിസ്റ്റ് ചെയൂ എന്നും ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: