മത മൈത്രിയുടെ സദ്ദേശവുമായി അബുദാബിയിൽ ഒരു കുടകീഴിൽ ഒരുങ്ങുന്നത് 3 ആരധനാലയങ്ങൾ. സാദിയാത് ദ്വീപിലെ എബ്രഹാമിക്ക് ഫാമിലി ഹൗസിൽ ഒരുക്കുന്ന മുസ്ലിം ,ക്രൈസ്തവ,ജൂത ആരാധനാലയ സമുച്ചയത്തിന്റെ നിർമാണം 2022 -ൽ പൂർത്തിയാകും .

 

        അബുദാബി സന്ദർശിച്ച ഫ്രാൻസിസ് മാർപ്പാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹമ്മദ് അൽ തയ്യിബും ഒപ്പു വച്ച മാനവ സാഹോദര്യ സ്മരണാർഥമാണ് സമുച്ചയം ഒരുക്കുന്നത് . പരസ്പര വിശ്വാസത്തിന്റെ സാഹോദര്യ ഭവനമൊരുക്കാൻ അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിൻ സായിദ്ദ് അൽ നഹ്യാനും ഉത്തരവിട്ടിരുന്നു.

    

       പ്രശസ്ത ആർക്കിടെക്ട് സർ ഡേവിഡ് അഡ്‌ജയെയുടെ രൂപകൽപ്പനയിലാണ് നിർമാണം. യുഎഇയുടെ സഹിഷ്ണുതയുടെ അടയാളമായിരിക്കും ഈ ദ്വീപിലെ എബ്രഹാമിക് ഫാമിലി ഹൗസ് . എല്ലാവർക്കും ആരാധനാലയം സന്ദർശിക്കാനും പ്രാർത്ഥനകളെ കുറിച്ചു മനസിലാകാനും അവസരമുണ്ടാകും.

మరింత సమాచారం తెలుసుకోండి: