കൊല്ലം:  എല്ലാ പുതിയ വാഹനങ്ങൾക്കും ഹെ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയതായി ആർടിഒമാർ അറിയിച്ചു തുടങ്ങി. വാഹനത്തിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഥവാ എച്ച്എസ്ആർപി ഘടിപ്പിച്ച ചിത്രം മോട്ടോർ വാഹന വകുപ്പിൻറെ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ ആർസി ബുക്ക് നൽകൂ. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ അന്നു തന്നെ രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും ചെയ്യും. 

രാജ്യത്ത് എല്ലായിടത്തുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻറെ രൂപം ഏകീകരിക്കുന്നതിൻറെ ഭാഗമായാണ് കേന്ദ്രസർക്കാർ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നത്. സാധാരണ നമ്പർ പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി അലുമിനിയത്തിൽ നിർമിച്ചിരിക്കുന്ന ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിൽ എഴുതിയിരിക്കുന്ന നമ്പറുകളിൽ മാറ്റം വരുത്താനോ വിവരങ്ങൾ കൂട്ടിച്ചേർക്കാനോ സാധിക്കില്ല. കൂടാതെ ഒരു അശോക ചക്രവും ഇന്ത്യ എന്ന തുടർച്ചയായുള്ള എഴുത്തും നമ്പർ പ്ലേറ്റിൽ ഹോട്ട് സ്റ്റാംപ് ചെയ്തിരിക്കും. വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പറിന് പുറമെ എൻജിൻ നമ്പർ, ഷാസി നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും നമ്പർ പ്ലേറ്റിൽ നിന്ന് തന്നെ ലഭ്യമാകും. 

വാഹന വിതരണക്കാർക്കാണ് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ വിതരണം ചെയാനുള്ള ബാധ്യത

మరింత సమాచారం తెలుసుకోండి: