മോ​ട്ടോ​ർ വാ​ഹ​ന പി​ഴ​ത്തു​ക സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി​ക്ക്‌ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കനത്ത പിഴ കുറക്കാന്‍  കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് .  ഹെല്‍മറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതിന് 1000 രൂപ പിഴയെന്നത് 500 രൂപയാക്കി കുറച്ചു . അമിത വേഗത്തിനുള്ള ആദ്യനിയമലംഘനത്തിന് 1500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കണം.അമിതഭാരം കയറ്റുന്നതിനുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി കുറച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവുമാണ് ശിക്ഷ.​ നേരത്തെ ഇത് 3000 രൂപയായിരുന്നു .സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലെ പി​ഴ​ത്തു​ക കു​റ​യ്‌​ക്കാ​നാ​ണ്‌ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനായുള്ള ആദ്യ കുറ്റത്തിന് 2000 രൂപ പിഴ അടയ്ക്കണം. ആവർത്തിച്ചാൽ  4000 രൂപ പിഴ നൽകണം.മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിലാതെ വാഹനമോടിക്കൽ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത്  ഇത് 10,000 രൂപയായിരുന്നു.  സെപ്റ്റംബര്‍ ഒന്നിനാണ് കേന്ദ്ര മോട്ടോര്‍  വാഹന നിയമഭേദഗതി നിലവില്‍ വന്നത്.കേരളം ഇതനുസരിച്ചുള്ള വിജ്ഞാപനമിറക്കി ഉയര്‍ന്ന പിഴ ഈടാക്കാന്‍ തുടങ്ങിയിരിന്നു.എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ വാഹന പരിശോധന നിര്‍ത്തിവച്ചു. ഗുരുതര നിയമലംഘനങ്ങളില്‍ കേസെടുത്ത്  കോടതിയിലേക്ക് അയക്കുകയായിരുന്നു.ഗതാഗത വകുപ്പിന്‍റേയും നിയമസെക്രട്ടറിയുടേയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പിഴ തുകകൾ കുറക്കാന്‍   തീരുമാനമായത് 

మరింత సమాచారం తెలుసుకోండి: