ഗ്രീൻഫീൽഡ് എയർപോർട്ട് ഇനി എരുമേലിക്ക് സ്വന്തം

വിനോദ സഞ്ചാര മേഖലയായ എരുമേലി താഴ്വര ലാൻഡിങിന്  ഒരുങ്ങുകയാണ് .കേരളത്തിലെ അഞ്ചാമത്തെ  വിമാനത്താവളത്താവളമാകാൻ ഒരുങ്ങുന്ന എരുമേലിയിൽ  ടൂറിസത്തിനൊപ്പം  തീർഥാടനവും  യാത്രയുടെ കെട്ടുമുറുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകാൻ ഒരുങ്ങുന്ന എരുമേലിക്ക് വിദഗ്ദ്ധർ നൽകുന്ന പ്രത്യേകതകൾ ഏറെയാണ്. കൂടാതെ വിനോദസഞ്ചാരത്തിനൊപ്പം തീർത്ഥാടനവും ഇവിടെ യാത്രയുടെ പുതിയ മേലഖകളിൽ സർക്കാരിന് കരുത്താകും  എന്ന് കറുത്ത പെടുന്നു. ദൃശ്യഭംഗിക്കു പുറമെ ശുദ്ധവായു, ശുദ്ധജലം എന്നിവ ലക്ഷ്യമിടുന്നവർക്കും ഇവിടം സ്വർഗമാണ്. ശബരിലയുടെ താഴ്‌വരയിൽ ഇറങ്ങാനാവുന്നതോടെ ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകരുടെ എണ്ണം കൂടും. പ്രതിവർഷം എത്തുന്ന ഒരു കോടിയോളം ഭക്തരിൽ നിന്ന് 10 ശതമാനം പേർ മതി പദ്ധതി വിജയമാകാൻ. ഇത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും നൂതന ആശയങ്ങൾ തുറന്നിടാൻ വഴിയൊരുക്കും.ലോകത്തിന്റെ പല ഭാഗങ്ങളിലും വനമേഖലയോടു ചേർന്ന് പരിസ്ഥിതി സൗഹൃദ രീതിയിൽ വിമാനത്താവളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നവി മുംബൈ വിമാനത്താവളത്തിനായി പരിസ്ഥിതിയെ മാറ്റിമറിച്ച പോലെയൊന്നും ഇവിടെ ഭയക്കേണ്ടതില്ല .ഇതുവരെയും യാതൊരു വ്യവസായിക പ്രവർത്തനങ്ങളും ഇല്ലാതെ  കിടന്ന കന്നിമണ്ണിൽ ആദ്യമായി വികസനത്തിന്റെ കാൽ പതിയുമ്പോഴാണ്  ഗ്രീൻ  ഫീൽഡ് എയർപോർട്ട് യാഥാർഥ്യമാകുന്നത് .എത്ര മഴപെയ്താലും പ്രളയമില്ല, മണ്ണിടിയില്ല. വിമാനത്താവളം ഒരിക്കലും അടയ്ക്കേണ്ടി വരില്ല. കാറ്റും അനുകൂലമാണ്. പകരം വനം നട്ടുപിടിപ്പിക്കാനും ജലസംരക്ഷണ പ്രവൃത്തികൾക്കും സാധ്യത ഏറെയാണ്. മാലിന്യം തിന്നാനെത്തുന്ന പരുന്തും എലിയെ പിടിക്കാനെത്തുന്ന മൂങ്ങയും ആഫ്രിക്കൻ ഒച്ചിനെ തിന്നാനെത്തുന്ന കൊക്കും തിരുവനന്തപുരം റൺവേയെ സദ്യാലയമാക്കി മാറ്റുമ്പോൾ ഇവിടെ ഇത്തരം ഭീഷണികളില്ല.പരീക്ഷണാർഥം ഇവിടെ എയർ സ്ട്രിപ്പ് വികസിപ്പിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. നിർദിഷ്ട ശബരി റെയിൽ പാതയുമായി ബന്ധിപ്പിച്ചാൽ എരുമേലിയെ ഭാവിയുടെ യാത്രാമാർഗമാക്കാം. തിരുവനന്തപുരം കാസർകോട് അതിവേഗ റയിൽപാത യാഥാർഥ്യമായാൽ കാറും സ്വകാര്യ വാഹനങ്ങളും ഉപേക്ഷിച്ചു ജനങ്ങൾക്ക് ട്രെയിൻ മാർഗം എവിടേക്കും പോകാം. അന്തരീക്ഷ മലിനീകരണം കുറയ്ക്കാം.എരുമേലിക്കു മുൻപിൽ പച്ചവിരിച്ചു കിടക്കുന്നതും ഈ സാധ്യത തന്നെയാണ് . ചെന്നൈ ഭാഗത്തു നിന്ന് വരുന്ന ശബരിമല  പൂങ്കാവനമെന്നു വിശേഷിപ്പിക്കാവുന്ന പെരിയാർ കടുവാ സങ്കേതത്തിനും മുല്ലപ്പെരിയാറിനും ഗവിക്കും  മുകളിലൂടെയാവും ഇവിടേക്കു പറന്നിറങ്ങുക. കൊച്ചി–കൊളംബോ–സിഗപ്പൂർ– ക്വാലലംപൂർ വിമാനങ്ങളുടെ സഞ്ചാര പാതയാണിത്. തെക്കുകിഴക്കനേഷ്യൻ  രാജ്യങ്ങളിലേക്കുള്ള ചെലവു കുറഞ്ഞ വിമാനങ്ങൾ ഭാവിയിൽ ഇവിടെ നിന്നാവും ഉയരുക.ഇതിനായുള്ള  ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നു വനം വകുപ്പിലെ ഉന്നതർ പറയുന്നു.  കേരള സർക്കാർ ഉൽസാഹിച്ചാൽ അനുമതികളുടെ  കടമ്പകൾ  കടക്കാനാവും .ശുദ്ധവായുവിനും ശുദ്ധജലത്തിനും പേരുകേട്ട ഇടമെന്ന നിലയിൽ പത്തനംതിട്ട–കോട്ടയം ജില്ലകളുടെ   അതിർത്തി പ്രദേശത്ത്  ഐടി പാർക്കുകളും മറ്റ് രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളും വരുന്നതിനും  എയർപോർട്ട് വാതിൽ തുറക്കും. മറ്റ് എതിർപ്പുകളില്ലെങ്കിൽ പാരിസ്‌ഥിതിക അനുമതിലഭിക്കാൻ സാധ്യതയുണ്ട്. അതിന് സംസ്‌ഥാന വനം വകുപ്പും  വന്യജീവി ബോർഡും മറ്റും പഠനങ്ങൾ നടത്തി കേന്ദ്രത്തിനു റിപ്പോർട്ട് നൽകണം.  പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട ശേഷമേ പദ്ധതിയുടെ പ്രാഥമികനടപടികൾ ആരംഭിക്കാനാവുയുള്ളൂ .മലയോര ജില്ലകളിലെ എൻആർഐകളുടെ സ്വപ്‌നഭൂമിയാവും ഇവിടം എന്നതിൽ സംശയവുമില്ല.ഒരുകോടിയോളം ഭക്‌തർ  പ്രതിവർഷം എത്തുന്നു എന്നു കണക്കാക്കിയാൽ ഇതിന്റെ 10 ശതമാനം പേർ മതി പദ്ധതിയെ വിജയാകാശത്തെത്തിക്കാൻ.

మరింత సమాచారం తెలుసుకోండి: