ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ദേശീയപാതാ അതോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ മുതലായിരുന്നു ഫാസ്ടാഗ് സംവിധാനം നടപ്പാക്കാനിരുന്നത്. 75 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇത് വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്നതിനാലാണ് ഒരുമാസം നീട്ടി നൽകിയത്.

നേരത്തെ വളരെക്കുറച്ച് വാഹനങ്ങൾ മാത്രമേ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ ഡിസംബർ ഒന്നുമുതൽ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഡിസംബർ 15ലേക്ക് ഇത് നീട്ടുകയായിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറിയില്ലെന്ന് വ്യക്തമായതോടെ ഒരുമാസം കൂടി നീട്ടുകയായിരുന്നു.

ദേശീയപാതകളിലും അതിവേഗപാതകളിലും നൽകിവരുന്ന 'ടോൾ' പണമായി നൽകാതെ ഡിജിറ്റലായി നൽകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പോലെ ഒരുവശത്ത് കാർഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വൻസി ബാർ കോഡുമാണ് ഫാസ്ഗാഗിലുണ്ടാവുക.

വാഹനത്തിന്റെ മുൻഗ്ലാസിലാണ് ടാഗ് പതിക്കേണ്ടത്. വാഹനം ടോൾ ബൂത്തിൽ എത്തുമ്പോൾ തന്നെ കാർഡ് സ്കാൻ ചെയ്യപ്പെടുകയും പണം ഡെബിറ്റാവുകയും ചെയ്യും. വാഹനത്തിന് ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാൻ കഴിയുമെന്നതാണ് പ്രധാന ഗുണം.
 
ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരുമാസത്തേക്കു നീട്ടി. യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനുവരി 15 മുതലായിരിക്കും ഫാസ്ടാഗ് നിർബന്ധമാക്കുക. 75% വാഹനങ്ങള്‍ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരുത്തല്‍. ടോൾ പ്ലാസകളിലെ വന്‍ ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് തീരുമാനം

നാളെ മുതല്‍ ടോള്‍ പിരിവിന് ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാൽ 30 ശതമാനം വാഹനങ്ങള്‍ പോലും ഫാസ്ടാഗിലേക്കു മാറാത്ത കേരളത്തിലെ ടോള്‍പ്ലാസകളില്‍ ഇപ്പോള്‍ത്തന്നെ കനത്ത ഗതാഗതക്കുരുക്കാണ്. തിരക്കിട്ടു ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ദേശീയപാതാ അതോറിറ്റി നല്‍കുന്നത്.

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഫാസ്ടാഗ് സ്റ്റിക്കറുകൾ റീഡ് ചെയ്യാത്തതും റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വലിയതോതില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. പണം കൊടുത്ത് കടന്നു പോകുന്ന ലൈനുകളില്‍ പതിവു പോലെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ഫാസ്ടാഗ് ടോള്‍ നടപ്പാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായാൽ, ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന ലെയിനുകൾ മറ്റു വാഹനങ്ങൾക്കും തുറന്നു കൊടുക്കും.. 

మరింత సమాచారం తెలుసుకోండి: