രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം.

 

 

 

 

 

 

ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 ഓൺലൈൻ വഴിയാകും രജിസ്റ്റർ ചെയ്യേണ്ടത്.

പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിമയവിരുദ്ധമായി 50000 മുതല്‍ 60000 വരെ ഡ്രോണുകളുണ്ടെന്നാണ് സൂചന. 

 

 

 

 

 

 

 

 

 

మరింత సమాచారం తెలుసుకోండి: