പൂച്ചകാരണം വീണ്ടും മെട്രോ നിലച്ചു.  ഹർത്താലിനും ബന്ദിനും പോലും തടസ്സപ്പെടുത്താനാകാത്ത സർവ്വീസാണ് പാവം പൂച്ചയുടെ ഇടപെടലിൽ തടസ്സപ്പെട്ടത്. ഇങ്ങനെ ഒരു വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് നാം കേട്ടത്.

 

 

 

 

പൂച്ച വില്ലനായത് സോഷ്യൽ മീഡിയയും ചർച്ചയായി വിഷയമായി എടുത്തിരുന്നു. ഒപ്പം ചാനലുകളും ലൈവുമായി പ്രത്യക്ഷപെട്ടു. കുറച്ചു ദിവസങ്ങളായി ട്രാക്കിനിടയിൽ കുടുങ്ങി കിടന്ന പൂച്ചയെയാണ് ഫയർ ഫോഴ്‌സും, റെയിൽവേ അധികൃതരും ചേർന്ന്, സാഹസികമായി രക്ഷപ്പെടുത്തിയത്.  തുടർന്ന് പൂച്ച കുട്ടിക്ക് പുതി പേരും ലഭിച്ചു.മെട്രോ മിക്കി എന്നാണ് നമ്മുടെ ഈ വൈറൽ താരം ഇപ്പോൾ അറിയപ്പെടുന്നത്. സൊസൈറ്റ് ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്.

 

 

 

മാത്രമല്ല  ഇപ്പോൾ വൈറൽ പൂച്ചയെ തിരക്കി ആരാധകർ എത്തുന്നതും  നിരവധിയാണ്.സംഭവം വൈറലായതിന് പിന്നാലെ പൂച്ച കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്. ടാബി ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. 

 

 

 

വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങൾ അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മെട്രോ മിക്കിക്ക് ഇപ്പോഴില്ലെന്ന് ഡോക്ടർമാർ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക.   വൈറ്റിലയിൽ 50 അടി ഉയരത്തിൽ മെട്രോ റെയിലിന്റെ തൂണുകൾക്കും ഗർഡറുകൾക്കുമിടയിൽ ശനിയാഴ്ചയാണ് ഒരു വയസ്സുള്ള പൂച്ചക്കുട്ടി കുടുങ്ങിയത്.

 

 

ഇത്രയും ഉയരത്തിൽ പൂച്ച എങ്ങനെയെത്തിയെന്ന് ആർക്കുമറിയില്ല. ശനിയാഴ്ച വൈകിട്ടാണ് കെഎംആർഎൽ ഓഫീസിൽ പൂച്ച കുടുങ്ങിയ വിവരമെത്തുന്നത്. ഉടൻ അവിടെയെത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. ഞായറാഴ്ച വീണ്ടും പൂച്ചയെ കണ്ടു. ഗാന്ധിനഗർ അഗ്നിശമന സേനാംഗങ്ങളെത്തി ഗോവണി വച്ച് കയറിയെങ്കിലും പില്ലറിന് സമീപം എത്താനായില്ല.

 

 

ഏറെ പരിശ്രമത്തിനുശേഷം അവർ മടങ്ങി. തുടർന്ന് ഡിഎംആർസിയുടെ മാൻലിഫ്റ്റ് കൊണ്ടുവന്നു. അഗ്‌നി രക്ഷാ സേനാംഗങ്ങൾ ലിഫ്റ്റ് വഴി മുകളിലേക്ക്. തൊട്ടടുത്തെത്തിയതും അവൾ ഒഴിഞ്ഞുമാറി. ഭക്ഷണങ്ങളും നൽകി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഭയപ്പാടിൽ പില്ലറിനും ഗർഡറിനുമിടയിലേക്ക് പൂച്ചക്കുട്ടി നൂണ്ടുകയറി.

 

 

ആളുകൾക്ക് നിവർന്ന് നിൽക്കാൻ ഇടയില്ലാത്ത ഭാഗത്തേക്ക് പൂച്ച നീങ്ങിയതോടെ അഗ്‌നിരക്ഷാ പ്രവർത്തകരുംവെള്ളം കുടിച്ചു.എന്നാൽ ഇതിനിടയിൽ താഴെ റോഡിൽ നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു.ആൾക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച മറുവശത്തേക്ക് ഓടി.

 

 

നാല് ഉദ്യോഗസ്ഥർ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. ചെറിയ വലയിലേക്ക് പൂച്ചയെ കയറ്റിയതോടെ ആളുകൾ കൈയടിച്ചു. എന്നാൽ താഴെ വിരിച്ച വലയിലേക്ക് ചാടിയ പൂച്ച രണ്ടുപേർക്ക് മാന്തും കടിയും നൽകി റോഡിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമമായി. പിന്നാലെ ഓടിയ മൃഗസ്‌നേഹികളും നാട്ടുകാരും തൊട്ടടുത്ത കെട്ടിടത്തിന്റെ മതിൽക്കെട്ടിൽനിന്ന് പൂച്ചയെ പിടികൂടി.

 

 

വെള്ളം നൽകിയ ശേഷം പൂച്ചയെ നഗരത്തിലെ സ്വകാര്യ മൃഗാശുപത്രിയിലേക്കെത്തിച്ചു.ഒആർഎസ് ലായനി നൽകിയതോടെ മെട്രോ മെട്രോ മിക്കി  അൽപ്പം ഉഷാറായി.

 

 

മാത്രമല്ല പൂച്ചയ്ക്ക് ആവശ്യമായ ഷെൽട്ടർ ഒരുക്കുമെന്ന് മൃഗസ്‌നേഹികളുടെ സംഘടനയിലുള്ളവർ അറിയിക്കുകയും ചെയ്തു. "എല്ലാ ജീവനും അമൂല്യം" എന്ന പേരിട്ട് കെഎംആർഎൽ ഫേസ്‌ബുക്കിൽ പൂച്ചയെ രക്ഷിച്ച കഥയും കൂട്ടത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

మరింత సమాచారం తెలుసుకోండి: