ലോക്ക് ഡൗൺ കാലത്ത് മിക്കവാറും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ഡാറ്റ ഉപയോഗവും വർധിച്ചു. ഈ ഒരു ട്രെൻഡ് അനുസരിച്ച് പുതിയ ഡാറ്റ പാക്കുകളും ആഡ് ഓൺ പാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ടെലികോം കമ്പനികൾ. വർക്ക് ഫ്രം ഹോം ചെയ്യുന്ന പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ഉയർന്ന ഡാറ്റ ആവശ്യം മുന്നിൽക്കണ്ട് പുതിയ പോസ്റ്റ് പെയ്ഡ് ഡാറ്റ ആഡ് ഓൺ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ.

 

  നൂറ് രൂപയ്ക്ക് 15 ജിബി ഡാറ്റ ലഭിക്കുന്ന ആഡ് ഓണ്‍ പാക്കിനൊപ്പം, 200 രൂപയ്ക്ക് 35 ജിബി ഡാറ്റ ലഭിക്കുന്ന മറ്റൊരു പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. എയർടെൽ വരിക്കാർ മൈ എയര്‍ടെല്‍ ആപ്പ് സന്ദർശിച്ചാൽ ഈ പ്ലാനിന്‌ അർഹരാണോ എന്നറിയാനാവും. അതായത് 100 രൂപയ്ക്ക് 15 ജിബി ഡാറ്റയാണ് ഹോം ആഡ് ഓൺ പ്ലാനിലൂടെ കമ്പനി തിരഞ്ഞെടുത്ത വരിക്കാർക്കായി നൽകുന്നത്.

 

  ഒരു മാസം ഉപയോഗിക്കാതെ ബാക്കി വരുന്ന ഡാറ്റ അടുത്ത മാസത്തെ ഡാറ്റ ബാലൻസിലേക്ക് ചേർക്കാനും കഴിയും. ഈ എൺപത് മില്യണിലധികം ആളുകൾക്ക് വേണ്ടപ്പെട്ടവരുമായി കോളിലൂടെയും എസ്എംഎസിലൂടെയും ബന്ധപ്പെടാൻ എയർടെൽ അഡീഷണലായി 10 രൂപ ടോക്ക് ടൈമും ഈ വരിക്കാരുടെ പ്രീപെയ്ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

 

  കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എൺപത് മില്യണിലധികം വരിക്കാരുടെ പ്രീപെയ്ഡ് പാക്കിന്റെ വാലിഡിറ്റിയും കമ്പനി ഏപ്രിൽ 17 വരെ നീട്ടിയിരുന്നു. ഇതിനുമുൻപ് തങ്ങളുടെ പാക്കിന്റെ വാലിഡിറ്റി അവസാനിച്ചാലും ഈ വരിക്കാർക്കെല്ലാം ഏപ്രിൽ 17 വരെ തങ്ങളുടെ എയർടെൽ നമ്പറിൽ ഇൻകമിങ് കോളുകൾ ലഭിക്കും. 

మరింత సమాచారం తెలుసుకోండి: