സാംസങ് ഗാലക്‌സി A51 ആണ് കോവിടിനിടയിൽ ഏറ്റവും കൂടുതൽ വിൽപ്പന.ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഷവോമിയുടെ റെഡ്മി 8, സാംസങിന്റെ പ്രീമിയം ഫോണായ ഗാലക്സി S20 + എന്നിവയാണ് കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റു ഫോണുകൾ.  കൊറോണ ഭീഷണി വ്യാപകമാണെങ്കിലും 2020 സാംസങിന് മികച്ച വർഷമാണ് എന്ന സൂചനയാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

 

 

  സാംസങിന്റെ മിഡ് റേഞ്ച് സ്മാർട്ഫോണായ സാംസങ് ഗാലക്‌സി A51 ആണ് ആഗോളതലത്തിൽ 2020 ന്റെ ആദ്യ പാദത്തിൽ ഏറ്റവുമധികം വില്പന നേടിയ ഫോൺ. 2020ന്റെ ആദ്യ പാദത്തിൽ വിറ്റ സ്മാർട്‌ഫോണുകളുടെ പട്ടികയിൽ ആദ്യത്തെ ആറ് ഫോണുകളിൽ നാല് ഫോണുകളും സാംസങിന്റെയാണ്. ഷവോമിയാണ് മറ്റ് രണ്ട്‌ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. റെഡ്മി 8, സാംസങിന്റെ പ്രീമിയം ഫോണായ ഗാലക്സി S20 + എന്നിവയാണ് കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റു ഫോണുകൾ.

 

 

  അതേസമയം  1.9 ശതമാനം വിപണി വിഹിതമാണ്‌ ഈ ഫോൺ നേടിയത്. മൂന്നാം സ്ഥാനത്ത് സാംസങിന്റെ തന്നെ ഗാലക്‌സി S20+ ആണ് 1.7 ശതമാനം വിപണിവിഹിതവുമായി ഇടംപിടിച്ചത്. സാംസങിന്റെ ഗാലക്‌സി A10s ഫോണും റെഡ്മി നോട്ട് 8 ഫോണും 1.6 ശതമാനം വിപണി വിഹിതത്തോടെ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമുണ്ട്.

 

 

 റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ആദ്യ പാദം ഏറ്റവും കൂടുതൽ വില്പന നേടിയ ആൻഡ്രോയിഡ് സ്മാർട്ഫോൺ മോഡലായ സാംസങ് ഗാലക്‌സി A51  ആകെ സ്മാർട്ഫോൺ വിപണിയുടെ 2.3 ശതമാനം വിഹിതമാണുള്ളത്. റെഡ്മി 8 ആണ് ഏറ്റവും കൂടുതൽ വില്പനയുള്ള രണ്ടാമത്തെ ആൻഡ്രോയിഡ് ഫോൺ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഉപയോക്താക്കൾ കൂടുതലും വില നോക്കി ഫോണുകൾ വാങ്ങുന്നുണ്ട്.

 

 

 കൂടുതൽ മൂല്യം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഫോണുകളാണ് കൂടുതൽ ഉപയോക്താക്കളും ആവശ്യപ്പെടുന്നത് എന്നും റിപ്പോർട്ട് പറയുന്നു. മാത്രമല്ല ഇൻഫിനിറ്റി ഒ-ഡിസ്‌പ്ലേ ഡിസൈനും, ക്വാഡ് റിയർ ക്യാമറകളുമുള്ള ഗാലക്‌സി A51 സ്മാർട്ഫോണിന് 25,250 രൂപയാണ് വില. 6 ജിബി +128 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റിൽ വരുന്ന ഹാൻഡ്‌സെറ്റ് പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ആണ് ലഭിക്കുക.

మరింత సమాచారం తెలుసుకోండి: