ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം വന്നു ദിവസങ്ങൾക്കകം ആണ് ഇൻസ്റ്റാഗ്രാം റീൽസ് രാജ്യത്ത് അവതരിപ്പിച്ചത് എങ്കിലും പുത്തൻ സേവനത്തിന്റെ വരവ് ടിക് ടോക്ക് നിരോധനം കൊണ്ടല്ല മറിച്ച് തങ്ങളുടെ പദ്ധതിയിലുണ്ടായിരുന്ന കാര്യം മാത്രം ആണെന്ന് ഫേസ്ബുക് ഇന്ത്യ വൈസ് പ്രെസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ പറഞ്ഞു.


"ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ പകുതിക്കടുത്ത് വീഡിയോകളാണ്. അതിൽ തന്നെ 15 സെക്കൻഡോ, അതിൽ താഴെയോ ദൈർഖ്യമുള്ള വീഡിയോകളാണ് പകുതിയോളം," അജിത് മോഹൻ വ്യക്തമാക്കി.

ജനപ്രിയ അപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ മറ്റുള്ള ഹ്രസ്വ വീഡിയോ അപ്പുകൾക്ക് നല്ലകാലമാണ്. മിത്രോം, റോപോസോ, ചിങ്കാരി, ബോലോ ഇന്ത്യ, ടിക് ടിക് തുടങ്ങിയ ധാരാളം ഇന്ത്യൻ ചെറു വീഡിയോ ആപ്പുകളാണ് ഇപ്പോൾ പ്ലേയ് സ്റ്റോറിൽ നിന്നും ഐഓഎസ്സിൽ നിന്നും ദിനംപ്രതി ഡൗൺലോഡ് ചെയ്യുന്നത്. കൂട്ടത്തിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം റീൽസ്' സംവിധാനം ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു.



ബ്രസീൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം അവതരിപ്പിച്ചിട്ടുള്ള  ഇസ് ഇൻസ്റ്റ‌ഗ്രം റീൽസ് ഒരു പ്രത്യേക ആപ്പ് അല്ല. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്. ആപ്പിലെ ക്യാമറ ഓപ്ഷൻ അമർത്തി താഴെ വരുന്ന റീൽസ് ബട്ടൺ അമർത്തിയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. 





ആപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിക് ശേഖരം ഉപയോഗപ്പെടുത്തുന്നത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വന്തമായും വീഡിയോയ്ക്ക് ആവശ്യമായ മ്യൂസിക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. എടുക്കുന്ന വീഡിയോ സ്ലോമോഷൻ, ഫാസ്റ്റ് തുടങ്ങിയ രീതിയിലാക്കാനും ഇഫക്ടുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കാനുമുള്ള സംവിധാനം ഇൻസ്റ്റാഗ്രാം റീൽസ് ഒരുക്കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ഇഫക്ടുകളും ഇവയിൽ പെടും.



. ആപ്പിലെ ക്യാമറ ഓപ്ഷൻ അമർത്തി താഴെ വരുന്ന റീൽസ് ബട്ടൺ അമർത്തിയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. ആപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിക് ശേഖരം ഉപയോഗപ്പെടുത്തുന്നത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വന്തമായും വീഡിയോയ്ക്ക് ആവശ്യമായ മ്യൂസിക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. 




എടുക്കുന്ന വീഡിയോ സ്ലോമോഷൻ, ഫാസ്റ്റ് തുടങ്ങിയ രീതിയിലാക്കാനും ഇഫക്ടുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കാനുമുള്ള സംവിധാനം ഇൻസ്റ്റാഗ്രാം റീൽസ് ഒരുക്കിയിട്ടുണ്ട്. 







Powered by Froala Editor

మరింత సమాచారం తెలుసుకోండి: