മലപ്പുറം∙ കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രഫഷനൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. അതേസമയം സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലും പാലക്കാട് അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂർ പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്കൂളുകൾവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: