കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി മുന്‍ പ്രിന്‍സിപ്പലുമൊക്കെയായ ലക്ഷ്മി നായര്‍. ലക്ഷ്മി നായരുടെ പുതിയ വ്‌ളോഗാണ് ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറുന്നത്. നിരവധി ഫോളോവേഴ്സാണ് യൂട്യൂബ് ചാനലിനുള്ളത്.വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തന്നെയാണ് ലക്ഷ്മി നായരുടെ പാചകത്തിന്റെ സവിശേഷത. ഇപ്പോഴിതാ തന്റെ ചാനല്‍ ഫോളോവേഴ്സിനായി താരം ഫാമിലി മീറ്റ് അപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരുക്കിയ സബ്സ്ക്രൈബേഴ്സ് ഫാമിലി മീറ്റ് അപ്പ് കലാപരിപാടികളാലും വിവിധ സെഷനുകളാലും സമ്പന്നമായിരുന്നു . ലക്ഷ്മി നായര്‍ എന്ന പേരിലുള്ള യൂട്യൂബ് ചിനലില്‍ നിലവില്‍ 3 ലക്ഷത്തിന് മുകളില്‍ സബ്സ്‌ക്രൈബേഴ്സാണുള്ളത്.രജിസ്ട്രേഷനടക്കമനുള്ള പരിപാടിയില്‍ 500ന് മുകളില്‍ ആളുകള്‍ പങ്കാളികളായി.

మరింత సమాచారం తెలుసుకోండి: