ലൈംഗിക ആക്രമണത്തിനെതിരെ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശിൽ വധശിക്ഷയ്ക്കു വിധിച്ചു.നുസ്രത് ജഹാന്‍ റഫി എന്ന 19 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച്‌ തീവെച്ചത്.പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍, ഭരണപക്ഷത്തുള്ള അവാമി ലീഗ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, പെണ്‍കുട്ടികളടക്കമുള്ള സഹപാഠികള്‍ എന്നിവരാണ് പ്രതികള്‍.പരാതി പിൻവലിക്കാൻ വിസമ്മതിച്ചതോടെ സഹപാഠികളും മൂന്ന് അദ്ധ്യാപകരും അടക്കം നുസ്രത്തിന്റെ മേല്‍ മണ്ണെണ്ണ ഒഴിക്കുകയും തീവയ്ക്കുകയുമായിരുന്നു.80% പൊള്ളലേറ്റ പെൺകുട്ടി നാലാം ദിവസം ആശുപത്രിയിൽ മരിച്ചു. ആത്മഹത്യ എന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. കൈകള്‍ ബന്ധിച്ചിരുന്ന നുസ്രത്ത് ശരീരത്തില്‍ തീയുമായി പടികെട്ട് ഓടിയിറങ്ങി സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് സംഭവം പുറത്തായത്.സംഭവത്തിൽ ബംഗ്ലദേശിലെങ്ങും വൻ പ്രതിഷേധമുയർന്നിരുന്നു.അതിവേഗ കോടതിയിലാണു വിചാരണ നടന്നത്. ക്രൂരകൃത്യം നടത്തിയ ഒരാളും നിയമത്തിനു മുന്നില്‍നിന്ന് രക്ഷപ്പെടില്ലെന്നതിന് തെളിവാണ് കേസിലെ വിധിയെന്ന് പ്രോസിക്യൂട്ടര്‍ ഹാഫിസ് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു . കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ 62 ദിവസംകൊണ്ടാണ് വിചാരണ നടത്തിയത്. എപ്രിൽ 10–ന് മരണത്തിനു കീഴടങ്ങുമ്പോൾ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാൻ റഫി എന്ന  പെൺകുട്ടിയെ ഒരു നോക്കു കാണാൻ ഒത്തുകൂടിയത്.  താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കിയിരുന്നു.  ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ  ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും  നിരവധി ചർച്ചകൾ ഉണ്ടായി. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടിയത് യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നു വരുന്ന മറ്റു പെൺകുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ  മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല .പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു  കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. അതേസമയം  പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ  ഒരോരുത്തരായി പിടിയിലായി. എപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി .ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു  നുസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി .ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം  ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു .ഏപ്രില്‍ പത്തിന് നുസ്രത്ത്  മരിക്കുകയും ചെയ്തു .  മാതൃകാപരമായ ശിക്ഷയെന്നാണ് വനിതകളുടെ അഗവും വകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മേധാവി മലേക ബാനുവിധിയെ പറ്റി പറഞ്ഞത്. മഹിളാ പരിഷദിന്റെ കണക്കുപ്രകാരം ഈവര്‍ഷം ഇതുവരെ രാജ്യത്ത് 592 ബലാത്സംഗം ,113 കൂട്ടബലാത്സംഗം  എന്നിവയ്ക്കുപുറമേ ലൈംഗികാതിക്രമത്തിനുശേഷം സ്ത്രീകളെ കൊലപ്പെടുത്തിയ 26 സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

మరింత సమాచారం తెలుసుకోండి: