മോഡലിങ് രംഗത്തേക്ക് ചുവടുവയ്ച്ച് താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക   മകന്‍ കാളിദാസ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന്  സിനിമയില്‍ എത്തിയപ്പോഴും,സിനിമയുടെ വെളിച്ചത്തു നിന്നും അകന്നു നില്കുകയായിരുന്നു മാളവിക. പൊതുപരിപാടികളിലും അച്ഛന്റെ ഇന്റർവ്യൂകളിലെ കുടുംബചിത്രങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന  മുഖമായിരുന്നു മാളവികയുടേത്. എന്നാൽ ഇപ്പോഴിതാ, മോഡലിംഗ് രംഗത്തേക്ക് കടന്ന് ജീവിതത്തിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ് മാളവിക. ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ മോഡലായി പ്രത്യക്ഷപ്പെടുകയാണ് മാളവിക.തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ദീപാവലി ദിനത്തിൽ  ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മാളവിക പങ്കുവച്ചു.ബ്രൈഡൽ ബനാറസി സാരികളുടെ മോഡലായാണ് മാളവിക എത്തുന്നത്. പഴയ ലുക്കിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് മാളവിക എത്തുന്നത്.വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു മാളവിക. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്. അച്ഛനും ചേട്ടനും പിറകെ മാളവികയും ശരീരഭാരം കുറച്ച് സ്ലിമ്മായി ഗ്ളാമറസ്സായി തന്നെയാണ് മാളവിക തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. കാളിദാസനെ പോലെ അധികം വൈകാതെ സിനിമയിലും മാളവികയെ കാണാൻ കഴിയുമോ എന്നാണ് ആരാധകരുടെ ചോദ്യം.

మరింత సమాచారం తెలుసుకోండి: