കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനം. അധ്യാപികയുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പ്രതി പിന്നീട് വിദേശത്തേക്ക് കടന്നു. പോലീസിന്റെ ആദ്യ നിലപാട് പ്രതി വിദേശത്തായിരുന്നതിനാൽ പിടികൂടാൻ കഴിയില്ലെന്നായിരുന്നു. പ്രതിയായ മുഹമ്മദ് ഹാഫിസ് അജ്‌മാനിലെ ഒരു വസ്ത്രനിർമാണ ശാലയിൽ അഡ്മിനിസ്ട്രേടിവ് ഓഫീസറായി ജോലി ചെയ്യുകയാണ് ഇപ്പോൾ. കോളജ് അധ്യാപകനായി മുഹമ്മദ് ഹാഫിസ് പൊന്നാനിയിൽ നേരത്തെ ജോലി ചെയ്തിരുന്നു.

 

യുവതിയുമായി യുവതിയുമായി പ്രണയത്തിലാകുകയും വിവാഹവാഗ്ദാനം നൽകുകയും ചെയ്തിരുന്നു.മുഹമ്മദ് ഹാഫിസ് നിർബന്ധിച്ച് യുവതിയെ മതം മാറ്റിയതായും പരാതിയുണ്ട്.വിവാഹവാഗ്ദാനം നൽകിയ ശേഷം ഒളിക്യാമറ വെച്ച് മുഹമ്മദ് ഹാഫിസ് നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി. ആദ്യം കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല. ഇര കൊല്ലപ്പെട്ടാൽ മാത്രമേ വിദേശത്തുള്ള പ്രതിയെ പിടികൂടാൻ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞതായി യുവതി ആരോപിച്ചിരുന്നു.

 

കഴിഞ്ഞ മാർച്ച് 25ന് യുവതിയുമായുള്ള വിവാഹം റജിസ്റ്റർ ചെയ്യാമെന്ന് മുഹമ്മദ് ഹാഫിസ് ഉറപ്പു നൽകിയിരുന്നു. എന്നാൽ മാർച്ച് 19ന് മുഹമ്മദ് ഹാഫിസ് ഇവിടെ നിന്ന് വിദേശത്തേക്ക് പോയി. അവിടെ നിന്ന് അശ്ലീല വെബ്‌സൈറ്റുകളിലും ഫേസ്ബുക്കിലും വാട്സാപ്പിലും യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി.യുവതിയുടെ ഫോണിലേക്ക് ദൃശ്യങ്ങൾ ലഭിച്ച പലരും വിളിക്കാൻ തുടങ്ങിയതോടെയാണ് നഗ്നദൃശ്യങ്ങൾ പ്രചരിക്കുന്നതായി മനസിലായതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതി പരസ്യമായി പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായത്. പാകിസ്ഥാനിൽ നിന്നും യുവതിക്ക് അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും ലഭിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്

మరింత సమాచారం తెలుసుకోండి: